
കാസർകോട് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കുട്ടിയെ മർദിച്ച് കർണപടം തകർത്ത പ്രധാനാധ്യാപകനെ സ്ഥലം മാറ്റി വിദ്യാഭ്യാസവകുപ്പ്. പ്രധാനാധ്യാപകനായ എം അശോകയെയാണ് സ്ഥലംമാറ്റിയത്. ജിഎച്ച്എസ്എസ് കടമ്പ സ്കൂളിലേക്ക് സ്ഥലം മാറ്റിയതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് അറിയിച്ചത്.
അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽക്കല്ല് കാല് കൊണ്ട് നീക്കി എന്ന കാരണത്താലാണ് കുട്ടിയെ അടിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ റിപ്പോർട്ടിൽ അധ്യാപകന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികൾക്ക് മാനസികപ്രയാസം ഉണ്ടാക്കുന്ന നടപടികൾ അധ്യാപകരുടെ ഭാഗത്തുനിന്നും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിദ്യാർത്ഥി കേന്ദ്രീകൃതമായിരിക്കണമെന്നും മന്ത്രി കൂട്ടിച്ചർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.