Site icon Janayugom Online

ക്രിസ്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളെ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു: രണ്ട് ബിജെപി എംഎൽഎമാർക്കെതിരെ കേസ്

sriram

സ്കൂള്‍ വിദ്യാര്‍ത്ഥികളെ ജയ്ശ്രീറാം വിളിക്കാൻ നിര്‍ബന്ധിച്ച സംഭവത്തില്‍ കർണാടകയിലെ രണ്ട് ബിജെപി എംഎല്‍എമാരായ വേദവ്യാസ് കാമത്തും വൈ ഭരത് ഷെട്ടിയും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്ഐആർ. മംഗളൂരുവിലെ കാമത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളോടാണ് ജയ് ശ്രീറാം വിളിക്കാൻ നിര്‍ബന്ധിച്ചത്.

സംഭവത്തില്‍, തങ്ങളോട് വിശദീകരണം തേടാതെയാണ് സ്‌കൂളിന് മുന്നിൽ പ്രതിഷേധ സമരം ആരംഭിച്ചതെന്ന് സെന്റ് ജെറോസ ഇംഗ്ലീഷ് ഹയർ പ്രൈമറി സ്‌കൂൾ മാനേജ്‌മെൻ്റ് പറഞ്ഞു. ജയ് ശ്രീറാം വിളിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചെന്നാണ് ആരോപണം. പ്രതികൾ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചുവെന്നും സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.

സംഭവത്തിൽ സന്ദീപ് ഗരോഡി, ഭരത് കുമാർ, ബജ്‌റംഗ്ദൾ നേതാവ് ശരൺ പമ്പ്‌വെൽ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്രിസ്ത്യൻ മതത്തിനെതിരെ മുദ്രാവാക്യം വിളിച്ച് ക്രിസ്ത്യൻഹിന്ദു സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതായും പ്രതിഷേധക്കാർ ആരോപിച്ചു. മംഗലാപുരം സ്ഥിതി ചെയ്യുന്ന ജില്ലയായ ദക്ഷിണ കന്നഡയിലെ സാമുദായിക പ്രശ്‌നങ്ങളോടുള്ള സംവേദനക്ഷമത കണക്കിലെടുത്ത്, അത്തരം നടപടികൾ ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് പോലീസ് പറഞ്ഞു.

അതിനാൽ സ്‌കൂളിന് മുന്നിൽ സമരം ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: Stu­dents forced to call Jai Shri Ram in school: Case against two BJP MLAs

You may also like this video

Exit mobile version