Site icon Janayugom Online

വാര്‍ഷിക ആഘോഷങ്ങള്‍ക്ക് പണംപിരിച്ച് വിദ്യാര്‍ത്ഥികള്‍ തെരുവില്‍: തൃശൂരിലെ സര്‍ക്കാര്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ മാതാപിതാക്കള്‍ രംഗത്ത്

school

വിദ്യാർത്ഥികളെ ഉപയോഗിച്ചുള്ള പണപിരിവിനെതിരെ രക്ഷിതാക്കൾ രംഗത്ത്. പുന്നയൂർക്കുളം ചെറായി ഗവണ്‍മെന്റ് സ്കൂളിലാണ് സംഭവം. സ്കൂൾ വാർഷികാഘോഷ പരിപാടികളുടെ ചെലവിലേക്കാണ് കുട്ടികളെ ഉപയോഗിച്ച് പണപിരിവ് നടത്താൻ സ്ക്കൂൾ അധികാരികൾ തീരുമാനിച്ചത്. 20 രുപയുടെ കൂപ്പൺ അടിച്ച് വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. 60 പേരിൽ നിന്നും സംഭാവന ശേഖരിക്കുന്ന കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങളും സ്കൂൾ അധികാരികൾ പ്രഖ്യാപ്പിച്ചിട്ടുണ്ട്.

മുൻ കാലങ്ങളിൽ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഷിക ആഘോഷ കമ്മിറ്റി രൂപീകരിക്കുകയും ആ കമ്മിറ്റിയാണ് ഫണ്ട് കണ്ടെത്തിയിരുന്നതും. ഇതൊഴിവാക്കിയാണ് ഫണ്ട് പിരിവിനായി കുട്ടികളെ തെരുവിലിറക്കിയിരിക്കുന്നത്. ഇതിനെതിരെ രക്ഷിതാക്കളും നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് സിപിഐ പുന്നയൂർക്കുളം ലോക്കൽ സെക്രട്ടറി പി ടി പ്രവീൺ പ്രസാദ് പരാതി നൽകി.

Eng­lish Sum­ma­ry: Stu­dents on the streets col­lect­ing mon­ey for annu­al celebrations

You may also like this video

Exit mobile version