Site iconSite icon Janayugom Online

കോവിഡ് മഹാമാരി കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് പഠനം

കോവിഡ് മഹാമാരി കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ഗവേഷകര്‍. 2020, 2021 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച 17 പഠന റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് വിവരം.

മഹാമാരിക്കിടയില്‍ കുട്ടികളിലും കൗമാരക്കാര്‍ക്കിടയിലും ഉത്‌ക്കണ്‌ഠ, വിഷാദരോഗം, ക്രമരഹിതമായ ഉറക്കം, ആത്മഹത്യാ പ്രവണത, സമ്മര്‍ദ്ദം, ഹൈപ്പര്‍ ആക്ടിവിറ്റി തുടങ്ങിയവ വര്‍ധിച്ചതായി പഠനങ്ങളില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കണ്ടെത്തിയത്.

സാമൂഹിക ബന്ധങ്ങളുടെയും പിന്തുണയുടെ അഭാവം, സഞ്ചാര നിയന്ത്രണം, കുടുംബ ബന്ധങ്ങളിലുണ്ടായ കോട്ടം തുടങ്ങിയവയാണ് ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. സ്കൂളുകള്‍ ദീര്‍ഘകാലത്തേക്ക് അടച്ചിട്ടതും പ്രതികൂല ഘടകമായി. പല സ്ഥലങ്ങളിലും ഇവര്‍ക്ക് മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമായില്ല.

കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യ‑സാമൂഹിക പ്രത്യാഘാതങ്ങള്‍ ലംഘൂകരിക്കാന്‍ “ബഹുമുഖ ശ്രമങ്ങൾ” ആവശ്യമാണെന്നും ഗവേഷകർ നിര്‍ദേശിച്ചു. മുതിര്‍ന്നവരിലും കോവിഡ് ബാധയും ഏകാന്തവാസവും മാനസിക പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Eng­lish summary;Study shows that covid epi­dem­ic affect­ed the men­tal health of children

You may also like this video;

Exit mobile version