Site icon Janayugom Online

ഭൂമിയിലേക്ക് ജലമെത്തിച്ചത് ഛിന്നഗ്രഹങ്ങളെന്ന് പഠനം

astronoids

ഭുമിയിലേക്ക് ജലമെത്തിച്ചത് ഛിന്നഗ്രഹങ്ങളാകാമെന്ന് പഠനം. ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള പഠനത്തിന് വെളിച്ചം വീശുന്ന കണ്ടെത്തലിനാണ് ശാസ്ത്രലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. റുഗു എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ വിശകലനം ചെയ്താണ് പുതിയ നിഗമനം. നേച്ചര്‍ അസ്ട്രോണമി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
റുഗു മിഷന്റെ ഭാഗമായി 2014ലാണ് ഹയാബുസ 2 വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് മൂന്നൂറ് ദശലക്ഷം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന റുഗുവില്‍ നിന്നുള്ള സാമ്പിളുകളുമായി രണ്ട് വര്‍ഷം മുമ്പാണ് ഹയാബുസ 2 തിരിച്ചെത്തിയത്.
ജലത്തിന്റേത് ഉള്‍പ്പെടെ ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യമായ ഘടകങ്ങളെല്ലാം റുഗുവില്‍ നിന്ന് കണ്ടെത്തിയ സാമ്പിളില്‍ അടങ്ങിയിരിക്കുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. സൗരയൂഥത്തിന് പുറമെ ഏതോ ഒരു കോണില്‍ നിന്ന് ഛിന്നഗ്രഹത്തിലൂടെ ഭൂമിയിലേക്ക് ജലമെത്തിയിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. ലബോറട്ടറി പഠനത്തിന് ലഭ്യമായ മലിനീകരിക്കപ്പെടാത്ത സൗരയൂഥ പദാർത്ഥങ്ങളിൽ ഒന്നാണ് റുഗു കണികകൾ.
ഇവയുടെ വിശദമായ പഠനം ഭൂമിയുടെ ഉത്ഭവം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലേക്ക് വെളിച്ചംവീശുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: Study that aster­oids brought water to earth

You may like this video also

Exit mobile version