ക്രിസ്ത്യൻവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ തമിഴ്നാട് ഹിന്ദു മുന്നണി സംസ്ഥാന അധ്യക്ഷനും സ്റ്റണ്ട് മാസ്റ്ററുമായ കനൽ കണ്ണൻ അറസ്റ്റിൽ. പോസ്റ്റ് ചെയ്ത ട്വീറ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ഡി എം കെ നേതാവ് ഓസ്റ്റിൻ ബെന്നറ്റിന്റെ പരാതിയിലാണ് അറസ്റ്റ്. നാഗർകോവിൽ സൈബർ ക്രൈം ഓഫീസിൽ ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു.
ക്രിസ്ത്യൻവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കനൽ കണ്ണനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തത്.
English Summary: Stunt master ‘Kanal’ Kannan arrested for controversial tweet
You may also like this video