Site iconSite icon Janayugom Online

എസ്ഐആര്‍ ഹര്‍ജി സമര്‍പ്പണം; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

എസ്ഐആര്‍ വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. ഉത്തർപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, കേരളം എന്നിവിടങ്ങളിൽനിന്നുള്ള വിവിധ ഹർജികളേക്കുറിച്ചാണ് സുപ്രീം കോടതി അതൃപ്തി വ്യക്തമാക്കിയത്. കൂടുതൽ ഹർജികൾ നൽകിക്കൊണ്ടിരിക്കുന്നതിലൂടെ വിഷയം രാഷ്ട്രീയവത്കരിച്ചുകൊണ്ടിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. 

എസ്‌ഐആർ വിഷയങ്ങളിൽ സംസ്ഥാനംതിരിച്ചുള്ള ഹർജികൾ വേർതിരിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. സംസ്ഥാനം തിരിച്ചുള്ള വേർതിരിക്കലിലൂടെ സുപ്രീം കോടതിക്ക് ഓരോ സംസ്ഥാനത്തിന്റെയും പ്രശ്നം പ്രത്യേകം കേൾക്കാൻ സാധിക്കുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അസമിനും ഉത്തർപ്രദേശിനും പശ്ചിമ ബംഗാളിനും തമിഴ്‌നാടിനും വേണ്ടിയുള്ള, കുറഞ്ഞത് അഞ്ച് പുതിയ ഹർജികളിൽ നോട്ടീസ് നൽകുന്നതിനിടയിൽ എസ്‌ഐആറിന്റെ നിയമസാധുത സംബന്ധിച്ച പ്രധാന വിഷയത്തേക്കുറിച്ച് എപ്പോഴാണ് കേൾക്കാൻ കഴിയുക എന്ന ആശങ്ക സുപ്രീം കോടതി പ്രകടിപ്പിച്ചു.

Exit mobile version