Site iconSite icon Janayugom Online

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത നിരവധി മരുന്നുകള്‍ നിരോധിച്ചു. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ വിഭാഗം ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയെ തുടര്‍ന്നാണ് നടപടി. ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ ഡിസംബർ മാസത്തിലെ ബാച്ചുകളാണ് വിതരണവും വില്പനയും നിരോധിച്ചിരിക്കുന്നത്. 

പാരാസെറ്റാമോൾ ഐപി 500എംജി, സിട്രിസിൻ സിറപ്പ് ഐപിസി — സെൻ സിറപ്പ്, സ്റ്റാർപേസ് ‑650 (പാരാസെറ്റാമോൾ ഐപി 650 എംജി), കാൽസ്യം വിത്ത് വിറ്റാമിൻ ഡി ടാബ്ലെറ്റ്സ് ഐപി ‑നിറ്റ്സ്കാൽ- 500 ടാബ്ലെറ്റ് തുടങ്ങിയവയാണ് നിരോധിച്ചത്.
ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.

Eng­lish Summary;Substandard drugs are banned
You may also like this video

Exit mobile version