Site iconSite icon Janayugom Online

സുധാകരന് ഗോഡ്സേയുടെ പാരമ്പര്യം; കെ.വി.തോമസിന് നെഹ്റൂവിയൻ പാരമ്പര്യം’

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിന് കോൺഗ്രസ് നേതാവ് കെ.വി. തോമസ് എത്തുമെന്നാണ് വിശ്വാസമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സെമിനാറിന്റെ വിശദാംശങ്ങളും പ്രസംഗത്തിന്റെ സമയവും കെവി. തോമസിന് നല്‍കി. ഊരുവിലക്കി പിന്തിരിപ്പിക്കാനുളള കെ. സുധാകരന്റെ ശ്രമം തിരുമണ്ടത്തരമാണ്.

കെ സുധാകരന്‍ ആര്‍എസ്എസില്‍ പോകുമെന്നും എം.വി. ജയരാജന്‍ അഭിപ്രായപ്പെട്ടു. കെപിസിസി പ്രസിഡന്റിന് ഗോഡ്ഡേ പാരമ്പര്യമാണുളളതെന്നും എംവി. ജയരാജന്‍ പരിഹസിച്ചു. കെവി. തോമസിന് നെഹ്റുവിന്റെ പാരമ്പര്യമാണുളളത്. അതാണ് അദ്ദേഹം സെമിനാറിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നതും അനുമതി ചോദിച്ചതും. വിശദാംശങ്ങള്‍ അറിയിച്ചപ്പോഴും എത്തില്ലെന്ന് കെ.വി.തോമസ് പറഞ്ഞില്ലെന്നും ജയരാജൻ പറഞ്ഞു.

കെ.വി. തോമസിനെ മാത്രമല്ല, ഞങ്ങൾ സെമിനാറിനായി ക്ഷണിച്ച അഞ്ച് കോൺഗ്രസ് നേതാക്കളുണ്ട്. അവരോടെല്ലാം ഞങ്ങൾ പറഞ്ഞത് ഇത് പ്രസക്തമായ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സമ്മേളനമാണ്, ദേശീയ പ്രാധാന്യമുള്ള സെമിനാറുകളാണ് എന്നാണ്. അതുകൊണ്ട് നിങ്ങൾ പങ്കെടുക്കണമെന്നാണ് അഭ്യർഥിച്ചത്. കോൺഗ്രസിൽ ഗാന്ധിയൻ മൂല്യങ്ങളും നെഹ്റൂവിയൻ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നവരുണ്ടെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. കമ്യൂണിസ്റ്റ് നേതാവായിട്ടുകൂടി എകെജി പാർലമെന്റിൽ പ്രസംഗിക്കുന്ന സമയത്ത് അതു കേൾക്കാനായി നെഹ്റു മുഴുവൻ സമയവും ഇരുന്ന ചരിത്രം നമുക്കറിയാം.

ഇത് രാഷ്ട്രീയ സഹിഷ്ണുതയുടെ ഉദാഹരണമാണ്’ – ജയരാജൻ ചൂണ്ടിക്കാട്ടി. പക്ഷേ ഏതു നിമിഷവും ബിജെപിയിലേക്കു ചാടാൻ ഇരിക്കുന്ന പുതിയ കെപിസിസി പ്രസിഡന്റിന് ആർഎസ്എസിന്റെ അസഹിഷ്ണുതയാണുള്ളത്. അദ്ദേഹം ആർഎസ്എസിന്റെ എ ടീമായിട്ടുതന്നെ കോൺഗ്രസിനുള്ളിൽ പ്രവർത്തിക്കുകയാണ്. അദ്ദേഹം ഇത്തരത്തിലൊരു ഊരുവിലക്കു കൽപ്പിച്ചപ്പോൾ അത് ബിജെപിക്കു വേണ്ടിയാണെന്ന് ഇവിടുത്തെ കോൺഗ്രസുകാർക്ക് മനസ്സിലായിട്ടുണ്ട്. ആ തിരിച്ചറിവ് കെ.വി. തോമസിനും ഉണ്ടാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്

Eng­lish Summary:Sudhakaran God­se’s Lega­cy; KV Thomas Nehru­vian Tradition

You may also like this video:

Exit mobile version