Site iconSite icon Janayugom Online

‘പെട്ടന്നുള്ള പ്രകോപനമാണ് സുധാകരനെ കൊല്ലുവാൻ കാരണം, മൂന്ന് പേരെ കൂടി കൊല്ലുവാൻ പദ്ധതിയിട്ടു’; ഭാവവ്യത്യാസമില്ലാതെ ചെന്താമരയുടെ പ്രതികരണം

ഭാര്യയെ കൊന്നതിന് പകരം തന്നെ കൊല്ലുമെന്ന സുധാകരന്റെ ഭീഷണിയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ചെന്താമര പൊലീസിന് മൊഴി നൽകി .
കൂടാതെ മറ്റ് മൂന്ന് പേരെ കൂടി കൊല്ലുവാൻ പദ്ധതിയിട്ടിരുന്നു. തന്നെ പിരിഞ്ഞുപോയ ഭാര്യ, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, ഒരു അയല്‍വാസി എന്നിവരെ കൊലപ്പെടുത്താനാണ് ചെന്താമര തീരുമാനിച്ചിരുന്നത്.രാത്രി 9.45 ഓടെ പൊലീസ് തെരച്ചിൽ അവസാനിപ്പിച്ചെന്ന് കരുതി ഭക്ഷണം തേടി ചെന്താമര പോത്തുണ്ടി മലയിറങ്ങി. കുടുംബവീട്ടിലെത്തി ഭക്ഷണവും കുറച്ച് ദിവസത്തേക്ക് ഭക്ഷണമുണ്ടാക്കി ഒളിവിൽ കഴിയാനുള്ള സാധനങ്ങളുമായി തിരികെ കാട് കയറാനായിരുന്നു ചെന്താമരയുടെ ലക്ഷ്യം.

2019ൽ കൊലപാതകം നടത്തിയ ശേഷവും ഒളിവിൽ പോയ ചെന്താമര വിശന്ന് വലഞ്ഞ് കുടുംബ വീട്ടിലെത്തിയപ്പോഴാണ് അന്നും പൊലീസ് പിടികൂടിയത്. ഇക്കാര്യം അറിയാവുന്ന പൊലീസ്, പോത്തുണ്ടി മലയിൽ നിന്നുള്ള വഴികളിൽ കാത്തുനിന്നത് ചെന്താമര അറിഞ്ഞില്ല.വീടിന് സമീപത്തെ വയലിലൂടെ നടന്നുവരുമ്പോൾ പ്രതിയെ പൊലീസ് പിടികൂടി. ഓടാനോ ഒളിക്കാനോയുള്ള പ്രതിരോധിക്കാനോയുള്ള ശേഷി വിശപ്പിന്റെ കാഠിന്യത്തിൽ ചെന്താമരയ്ക്ക് ഇല്ലായിരുന്നു.ഒളിവില്‍ കഴിയവേ താന്‍ കാട്ടാനയ്ക്ക് മുന്നില്‍ പെട്ടെന്ന് ചെന്താമര പറഞ്ഞു . കാട്ടാനയുടെ നേരെ മുന്നില്‍ എത്തിയെങ്കിലും ആന ആക്രമിച്ചില്ല . മലയ്ക്ക് മുകളില്‍ പൊലീസ് ഡ്രോണ്‍ പരിശോധന നടത്തിയത് കണ്ടു. ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു. പല തവണ നാട്ടുകാരുടെ തിരച്ചില്‍ സംഘത്തെ കണ്ടെന്നും ചെന്താമര പറഞ്ഞു.

Exit mobile version