Site iconSite icon Janayugom Online

സുഗതന്റെ മരണം: ആന്തരിക രക്തസ്രാവം; സുഹൃത്ത് കസ്റ്റഡിയില്‍

കൊല്ലം കുുന്നിക്കോടില്‍ ദൂരൂഹ സാഹചര്യത്തില്‍ രക്തം വാര്‍ന്ന് വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയയാള്‍ മരണപ്പെട്ടു. മേലിലി കോട്ടൂര്‍ വീട്ടില്‍ സുഗതന്‍ നായര്‍ ആണ് മരണപ്പെട്ടത്. 

ഇയാള്‍ക്ക് 58 വയസായിരുന്നു. സംഭവത്തില്‍ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റക്കണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന തലവൂര്‍ നടുത്തേരി സ്വദേശി സണ്ണിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കുന്നിക്കോട് പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് സണ്ണി സുഗതന്റെ വീട്ടില്‍ വന്നു മദ്യപിച്ച് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പറയപ്പെടുന്നു

Exit mobile version