Site iconSite icon Janayugom Online

സുഹാന്റെ വിയോഗം: കുടുംബത്തിന് നിയമപരമായ സഹായം, വിശദമായ അന്വേഷണത്തിന് കലക്ടർക്ക് നിർദേശം നൽകിയെന്ന് മന്ത്രി

ചിറ്റൂരിലെ ആറുവയസ്സുകാരന്‍റെ മരണം നടുക്കമുണ്ടാക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുടുംബത്തിന് നിയമപരമായ എല്ലാ സഹായം ഉറപ്പുവരുത്തും. വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

‘ഒരു നാടിനെ മുഴുവൻ സങ്കടത്തിലാക്കിയ ഈ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. മകനെ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനപ്രതിനിധികളുമായും സംസാരിച്ചു. കുടുംബത്തിന് നിയമപരമായി വേണ്ട എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തും
അമ്പാട്ടുപാളയം മുഹമ്മദ് അനസ് — തൗഹീദ ദമ്പതികളുടെ ഇളയമകൻ, ആറു വയസ്സുകാരൻ സുഹാൻ വിട പറഞ്ഞു എന്ന വാർത്ത അത്യന്തം വേദനിപ്പിക്കുന്നതാണ്. യുകെജി വിദ്യാർത്ഥിയായ ആ കുരുന്നിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നറിഞ്ഞപ്പോൾ വലിയ നടുക്കമാണുണ്ടായത്.

ഒരു നാടിനെ മുഴുവൻ സങ്കടത്തിലാക്കിയ ഈ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. മകനെ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനപ്രതിനിധികളുമായും സംസാരിച്ചു. കുടുംബത്തിന് നിയമപരമായി വേണ്ട എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പുവരുത്തും.

സുഹാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. ആദരാഞ്ജലികൾ.

Exit mobile version