ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിംഗ് സുഖു. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിന്റെ സാന്നിധ്യത്തിലാണ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി എംപിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ആണ് പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനായ സുഖ്‌വിന്ദര്‍ 3363 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നദൗനില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
English Summary: Sukhwinder Singh Sukhu sworn in as Chief Minister of Himachal Pradesh
You may also like this video