Site iconSite icon Janayugom Online

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്: ഫോണിലെ ശബ്ദം സുരേന്ദ്രന്റേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ പുറത്തുവന്ന ശബ്ദ രേഖ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെത് തന്നെയെന്ന് ഫൊറൻസിക് റിപ്പോർട്ട് വന്ന സാഹചര്യത്തിൽ കേസ് കൂടുതൽ ശക്തമായിരിക്കുകയാണെന്നും ഇതിന് പിന്നാലെ തനിക്ക് നേരെയുള്ള ഭിഷണിയും ശക്തപ്പെടാൻ സാധ്യതയുണ്ടെന്നും കേസിലെ സാക്ഷി പ്രസതീ അഴീക്കോട്. കേസിൽ കെ സുരേന്ദ്രൻ ഒന്നാം പ്രതിയും ജെ ആർ പി ട്രഷറർ പ്രസീത അഴീക്കോട് സാക്ഷിയുമാണ്.
തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503-ാം നമ്പര്‍ മുറിയില്‍ സുരേന്ദ്രനും സെക്രട്ടറി പി എ ദിപിനും പണവുമായി എത്തിയെന്നാണ് പ്രസീത പുറത്തുവിട്ടത്. ഇവര്‍ വരുന്ന കാര്യവും ഹോട്ടലില്‍ എത്തിയെന്നും അറിയിക്കുന്ന ഫോണ്‍ സംഭാഷണവും പ്രസീത പുറത്തുവിട്ടിരുന്നു. 10 ലക്ഷം സി കെ ജാനുവിന് നല്‍കും മുന്‍പ് പലതവണ സുരേന്ദ്രന്‍ പ്രസീതയെ ഫോണില്‍ വിളിച്ചതിന്റെ കോള്‍ റെക്കോര്‍ഡുകളാണ് പരസ്യപ്പെടുത്തിയത്. സുരേന്ദ്രന്റെ പി എയുമായി സി കെ ജാനു സംസാരിച്ചു. ഹോട്ടല്‍ മുറിയുടെ നമ്പര്‍ സികെ ജാനു സുരേന്ദ്രനെ അറിയിക്കുന്നത് ഫോണ്‍ സംഭാഷണത്തിലുണ്ട്. പ്രസീതയുടെ ഫോണിലൂടെയാണ് നീക്കങ്ങള്‍ നടന്നത്. ഹൊറൈസണ്‍ ഹോട്ടലിലെ 503ആം നമ്പര്‍ മുറിയിലെത്താന്‍ ആവശ്യപ്പെട്ടു. ഈ മുറിയില്‍ വച്ചാണ് ആദ്യം 10 ലക്ഷം കൈമാറിയത്. പിന്നീട് ബത്തേരിയിലെ ഹോം സ്റ്റേയിൽവെച്ചാണ് 25 ലക്ഷം രൂപ കെെമാറിയതെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു.
ഫോൺസംഭാഷണം പുറത്ത് വിട്ടതോടെ പ്രസീത തനിക്കെതിരെ വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും തന്നെ കരിവാരി തേക്കാനായി മനപൂർവ്വം കെട്ടിചമച്ച സംഭവമാണിതെന്നുമാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്. സി കെ ജാനുവും പ്രസീതയുടെ ആരോപണം നിഷേധിച്ചിരുന്നു. എന്നാൽ ശബ്ദരരേഖ കെട്ടിച്ചമതല്ലെന്നും ശബ്ദം കെ സുരേന്ദ്രന്റേത് തന്നെയാണെന്നുമാണ് ഇന്നലെ വന്ന ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുന്നത്.
സത്യം എപ്പോഴും മൂടിവെക്കാനില്ല. ശബ്ദപരിശോധന തെളിഞ്ഞതോടെ ഇത് വ്യക്തമായിരിക്കുകയാണ്. നിയമവും കോടതിയുമൊക്കെയുണ്ട്.ഇപ്പോൾ കേസ് ശക്തമായിരിക്കുകയാണ്. സംഭവം പുറത്ത് പറഞ്ഞപ്പോൾ ഒരു പാട് പ്രതിസന്ധികളും അക്രമങ്ങളും ഉണ്ടായിട്ടുണ്ട്. സാമ്പത്തികമായി പാർട്ടിയിലുള്ളവരെ സ്വാധീനിക്കാൻ നോക്കിയിട്ടുണ്ട്. നിലവിൽ കേസ് ശക്തമായതോടെ ഇനിയും ഭീഷണികളുണ്ടാവാൻ സാധ്യതയുണ്ടെന്നും പ്രസീത മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Summary:
Sul­tan Batheri elec­tion cor­rup­tion case: Foren­sic report says the voice on the phone belongs to Surendra

You may also like this video:

Exit mobile version