സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു. 20 മുതൽ മഴ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിശക്തമായ മഴയ്ക്കൊപ്പം കാറ്റും ഉണ്ടാകാനാണ് സാധ്യത. മണിക്കൂറിൽ 204 മില്ലീ മീറ്റർ വരെ കനത്തമഴയ്ക്കുള്ള സാധ്യതയാണുള്ളത്. ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോരങ്ങളടക്കം ദുരന്ത സാധ്യത മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനടക്കം ജില്ലാ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. കൂടാതെ, ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ-മധ്യ കേരളത്തിലടക്കം വേനൽമഴ ശക്തമായിരുന്നു. വരും ദിവസങ്ങളിൽ രാവിലെ മുതൽ മണിക്കൂറുകൾ നീണ്ട മഴയ്ക്കാണ് സാധ്യതയെന്നാണ് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
English Summary: Summer rains intensify in the state; Warning in 12 districts today
You may also like this video