Site icon Janayugom Online

ചൂട് കൂടിത്തന്നെ: രണ്ട് ജില്ലകളില്‍ 40 ഡിഗ്രിക്ക് മുകളില്‍ വരും ദിവസങ്ങളില്‍ വേനല്‍ മഴ ശക്തമാകും

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ചൂട് കൂടിത്തന്നെ. 12 ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി വരെ ഉയരും.

കൊല്ലം 40, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ 38, ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിൽ 37, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പെങ്കിലും 12, 13 തിയതികളില്‍ എല്ലാ ജില്ലകളിലും പരക്കെ വേനല്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Sum­mer rains will inten­si­fy in the com­ing days with tem­per­a­tures above 40 degrees in two districts

You may also like this video

Exit mobile version