Site iconSite icon Janayugom Online

സണ്‍ഫീസ്റ്റിന്റെ ഡാര്‍ക്ക് ഫാന്റസി വാനില ഫില്‍സ് എത്തി

dark fantasydark fantasy

ഐടിസിയുടെ ജനപ്രിയ പ്രീമിയം കുക്കി ബ്രാന്‍ഡുകളിലൊന്നായ സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി അതിന്റെ ഏറ്റവും പുതിയ വകഭേദമായ ഡാര്‍ക്ക് ഫാന്റസി വാനില ഫില്‍സ് വിപണിയിറക്കി. വാനില ക്രീം, ഡാര്‍ക്ക് ഷെല്‍ ബിസ്‌ക്കറ്റ് വിഭാഗത്തില്‍ തീര്‍ത്തും വ്യത്യസ്തമായ രുചി അനുഭവം ഒരുക്കിക്കൊണ്ടാണ് പുതിയ ഫില്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഐടിസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഡാര്‍ക്ക് ചോക്കോ ഷെല്ലില്‍ നിറച്ച ക്രീം വാനില ഫില്ലിംഗ് ഈ വിഭാഗത്തെ അങ്ങനെ നവീകരിക്കുകയാണ്. നീല്‍സന്‍ ഡേറ്റ പ്രകാരം 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ക്രീം ബിസ്‌ക്കറ്റ് വിഭാഗത്തിന്റെ വിപണിമൂല്യം 6,123 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്.

ചോക്കോ ഫില്‍സ് കുക്കീസിനൊപ്പമുള്ള സെന്റര്‍ ഫില്‍ഡ് ക്രീം ബിസ്‌ക്കറ്റ് കാറ്റഗറിയുടെ കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി. ഡാര്‍ക്ക് ഫാന്റസി വാനില ഫില്‍സിന്റെ വരവോടെ പുതുമയാര്‍ന്നതും ആവേശകരവുമായ വാനില ഫില്‍ഡ് കുക്കി അവതരിപ്പിക്കുകയും ഡാര്‍ക്ക് ഷെല്‍ വാനില ക്രീം ബിസ്‌ക്കറ്റ് വിഭാഗത്തിന് ഒരു പുതമയേകുകയുമാണ് ഐടിസി ചെയ്തിരിക്കുന്നത്. ഉന്മേഷദായകമായ ചോക്കോ കുക്കീസ് വിഭാഗത്തിലെ പ്രസിദ്ധ ബ്രാന്‍ഡായ സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി, സെന്റര്‍ ഫില്‍ഡ് കുക്കി കാറ്റഗറിയിലെ അഗ്രഗാമിയാണെന്ന് വിപണനോദ്ഘാടനച്ചടങ്ങില്‍ സംസാരിച്ച ഐടിസി ഫുഡ്സ് ഡിവിഷന്‍ ബിസ്‌ക്കറ്റ്‌സ് ആന്‍ഡ് കേക്ക്സ് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെര്‍ പറഞ്ഞു. ക്രീം വിഭാഗത്തില്‍ ഉപഭോക്താക്കള്‍ പുതുമയാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ തേടുന്നതായുള്ള ഉപഭോക്തൃ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് പുതിയ ഉല്‍പ്പന്നം വിപണിയിലെത്തിച്ചിരിക്കുന്നത്. ’

Eng­lish Sum­ma­ry: Sun Feast­’s Dark Fan­ta­sy Vanil­la Fills Arrive

You may like this video also

Exit mobile version