ബഹിരാകാശ നിലയത്തിലാണെങ്കിലും ക്രിസ്മസ്സ് ആഘോഷങ്ങള്‍ക്ക് മുടക്കം വരുത്തിയിട്ടില്ല ഇന്ത്യന്‍ വംശജ കൂടിയായ സുനിത വില്യംസ്. ക്രിസ്മസ്സ് വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കുന്ന സുനിതയുടെയും സഹപ്രവര്‍ത്തകരുടെയും ചിത്രമാണ് ഇപ്പോള്‍ ജന ശ്രദ്ധ പിടിച്ചുപറ്റുന്നത്. നാസയാണ് എക്സിലൂടെ ചിത്രം പുറത്ത് വിട്ടത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് എന്ന് തിരികെ ഭൂമിയിലേക്ക് എത്തുമെന്ന് ഉറപ്പില്ലാതെ കഴിയുകയാണ് സുനിത വില്ല്യംസ്.
ഹാം റേഡിയോയിലൂടെ സംസാരിക്കുന്നതിനിടെ പോസ് ചെയ്ത ചിത്രങ്ങളാണ് നാസ പങ്ക് വച്ചിരിക്കുന്നത്. നേരത്തേ തന്നെ നാസയുടെ സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ബഹിരാകാശ യാത്രികര്‍ക്കായുള്ള ക്രിസ്മസ്സ് സമ്മാനങ്ങളും ഭക്ഷണ സാധനങ്ങളും എത്തിച്ചിരുന്നു. ക്രിസ്മസ്സിന് മുന്‍പ് തന്നെ വീട്ടുകാരുമായി സംസാരിക്കാനുള്ള വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് യാത്രികര്‍.