രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് വിധേയമാക്കിയ യുവതി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി നൽകിയതിന്റെ തെളിവുകൾ പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായാണ് പരാതി ലഭിക്കുന്നതെന്നതെന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതിയാണ് കോണ്‍ഗ്രസിനും പരാതി നല്‍കിയത്. കഴിഞ്ഞ മാസം 28ന് വൈകിട്ട് ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്. എന്നാല്‍ അങ്ങനെ ഒരു പരാതി ലഭിച്ച വിവരം സണ്ണി ജോസഫ് പുറത്തുപറഞ്ഞില്ല.
സണ്ണി ജോസഫിന്റെ വാദം പൊളിയുന്നു; രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ അതിജീവിത കോൺഗ്രസിനും പരാതി നല്‍കി

