Site iconSite icon Janayugom Online

കാഴ്ച ശക്തി കുറഞ്ഞുവരുന്ന പഞ്ചായത്ത് ക്ലാര്‍ക്കിന് സൂപ്പര്‍ ന്യൂമററി തസ്തിക

കാഴ്ച ശക്തി കുറഞ്ഞുവരുന്ന കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തിലെ ക്ലാര്‍ക്കിനെ കാസര്‍ഗോഡ് ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ടെലിഫോണ്‍ ഓപ്പറേറ്ററുടെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കാഴ്ച ശക്തി കുറഞ്ഞുവരുന്നതിനാല്‍ ക്ലറിക്കല്‍ ജോലികള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന സ്ഥിതി പരിഗണിച്ചാണ് ടി കെ ഷജിത്ത് കുമാറിന് നിയമനം നല്‍കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് തീരുമാനമെടുത്തത്.

കാഴ്ചശക്തി കുറഞ്ഞുകുറഞ്ഞുവന്ന് നിലവില്‍ 100 ശതമാനം കാഴ്ച വൈകല്യമുണ്ടാവുന്ന അസുഖമാണ് ഷജിത്തിന്. 2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം സര്‍വ്വീസ് കാലയളവില്‍ വൈകല്യം ഉണ്ടാവുകയാണെങ്കില്‍, റാങ്കില്‍ തരം താഴ്ത്തരുതെന്ന് നിര്‍ദേശിക്കുന്നുണ്ട്.

ഈ നിയമം പരിഗണിച്ചാണ് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചുള്ള നിയമനം നടത്തുന്നത്. ടെലിഫോണ്‍ ഓപ്പറേറ്ററുടെ സൂപ്പര്‍ ന്യൂമററി തസ്തിക ഷജിത്ത് കുമാര്‍ വിരമിക്കുന്നതോടെ ഇല്ലാതാകും. പി എസ് സി വഴിയാണ് ഭിന്നശേഷി വിഭാഗത്തില്‍ ഷജിത്തിന് നിയമനം ലഭിച്ചത്.

Eng­lish sum­ma­ry; Super­nu­mer­ary post for visu­al­ly impaired pan­chay­at clerk

You may also like this video;

Exit mobile version