Site icon Janayugom Online

സപ്ലൈകോ വില്പനശാലകളില്‍ വീണ്ടും വിലകുറച്ചു; സബ്സിഡി ഇതര സാധനങ്ങള്‍ക്കും വിലക്കുറവ്

സപ്ലൈകോ വില്പനശാലകളില്‍ സബ്സിഡി ഉല്പന്നങ്ങള്‍ക്ക് വീണ്ടും വിലകുറച്ചു. മുളകും വെളിച്ചെണ്ണയും ഉള്‍പ്പെടെയുള്ള ഉല്പന്നങ്ങള്‍ക്കാണ് വില വീണ്ടും കുറഞ്ഞത്. പുതിയ വില നാളെ പ്രാബല്യത്തില്‍ വരുന്നതോടെ വലിയ വിലക്കുറവാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുക. മുളകിന്റെ സബ്സിഡി വില അരക്കിലോക്ക് 78.75 രൂപയായാണ് പുതുക്കി നിശ്ചയിച്ചത്. 86.10 രൂപയായിരുന്നു നേരത്തെയുണ്ടായിരുന്നത്. വെളിച്ചെണ്ണ ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു. നിലവില്‍ 152.25 രൂപയായിരുന്നു. അഞ്ച് ശതമാനം ജിഎസ്‌ടി ഉള്‍പ്പെടെയാണ് വില. പൊതുവിപണിയില്‍ മുളകിന് കിലോ 220, വെളിച്ചെണ്ണ ലിറ്റര്‍ 174 രൂപ വീതമാണ് നിലവില്‍ വില. 

പൊതുവിപണിയിൽ നിന്ന് 35 ശതമാനം വിലക്കിഴിവിലാണ് 13 ഇനം സബ്സിഡി സാധനങ്ങൾ സപ്ലൈകോ നല്‍കുന്നത്. പഞ്ചസാര (കിലോഗ്രാം) 28.35 രൂപ, മല്ലി (500ഗ്രാം) 40.95 രൂപ, ചെറുപയർ (കിലോഗ്രാം) 92 രൂപ, ഉഴുന്ന് ബോൾ (കിലോഗ്രാം) 95 രൂപ, വൻ കടല (കിലോഗ്രാം) 69 രൂപ, വൻപയർ (കിലോഗ്രാം) 75 രൂപ, തുവരപ്പരിപ്പ് (കിലോഗ്രാം) 111 രൂപ എന്നിങ്ങനെയാണ് ജിഎസ്‌ടി ഉൾപ്പെടെയുള്ള വില. ജയ അരി 29 രൂപയ്ക്കും, കുറുവ, മട്ട അരികൾ 30 രൂപയ്ക്കും, പച്ചരി 26 രൂപയ്ക്കുമാണ് സപ്ലൈകോയിൽ നിന്ന് ലഭിക്കുന്നത്. വിവിധ ഉല്പന്നങ്ങള്‍ക്ക് 20 രൂപ മുതല്‍ 65 രൂപ വരെ സപ്ലൈകോയിലൂടെ ലാഭമുണ്ടാകും. പൊതുവിപണിയിൽ നിന്നും 10 മുതൽ 30 ശതമാനം വരെ വിലകുറച്ച് സബ്സിഡി ഇതര സാധനങ്ങളും സപ്ലൈകോയിൽ ലഭ്യമാക്കുന്നുണ്ട്. ചെറുപയർ 145.79, ഉഴുന്ന് ബോൾ 148.71, വൻകടല 108.43, വൻപയർ 111.07, തുവരപ്പരിപ്പ് 182.93, മല്ലി 119.86, വെളിച്ചെണ്ണ 174, ജയ അരി 44.92, കുറുവ അരി 44.89, മട്ട അരി 51.36, പച്ചരി 40.21 എന്നിങ്ങനെയാണ് സാധനങ്ങള്‍ക്ക് പൊതുവിപണിയിലെ വില. 

Eng­lish Summary:Supplyco slash­es prices again in stores; Non-sub­si­dized goods are also cheaper
You may also like this video

Exit mobile version