Site iconSite icon Janayugom Online

സപ്ലൈകോ വര്‍ക്കേഴ്സ് ഫെഡറേഷന്‍; സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന്

അവകാശ പ­ത്രിക അംഗീകരിച്ച് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സപ്ലൈകോ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി) ആഭിമുഖ്യത്തില്‍ സപ്ലൈകോയിലെ ദിവസവേതന — പായ്ക്കിങ് തൊഴിലാളികൾ ഇന്ന് മാര്‍ച്ച് നടത്തും. തിരുവനന്തപുരം സെക്രട്ടേറിയറ്റ്, സപ്ലൈകോ ആ­സ്ഥാനം, ജില്ലാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.

10 വർഷം പൂർത്തീകരിച്ച മുഴുവന്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, ടാർഗറ്റ് സമ്പ്രദായം അവസാനിപ്പിക്കുക, മിനിമം വേതനം നടപ്പിലാക്കുക, പായ്ക്കിങ് തൊഴിലാളികളുടെ ജോലി നിഷേധിക്കാനുള്ള നീക്കം ഉപേക്ഷിക്കുക. പ്രൊവിഡന്റ് ഫണ്ട് വിഹിതം സ്വീ­കരിക്കുന്നതിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന മാർച്ച് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Eng­lish sum­ma­ry; Sup­ply­co Work­ers Fed­er­a­tion; Sec­re­tari­at march today

You may also like this video;

Exit mobile version