Site iconSite icon Janayugom Online

അയ്യപ്പസംഗമത്തിനുള്ള പിന്തുണ: വിറളി പൂണ്ട ബിജെപി രാഷ്ട്രീയനേട്ടത്തിനായി രംഗത്ത്

തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അയ്യപ്പസംഗമത്തിനുള്ള പിന്തുണ വിവിധ കോണുകളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കെ അതിന്റെ പ്രാധാന്യം കെടുത്താനായി ബിജെപി പിന്തുണയോടെ രാഷട്രീയ മുതലെടുപ്പോടെ അയ്യപ്പസംഗമം നടത്തുന്നു. ഈ മാസം 22ന് പന്തളത്തുവെച്ചു നടത്താനാണ് ഇവര്‍ ശ്രമിക്കുന്നത് .എന്നാല്‍ തിരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഔദ്യോഗിക ക്ഷണക്കത്ത് നൽകി തുടങ്ങി.

500 വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ടാകും. ശബരിമലയുടെ പ്രാധാന്യം ലോകത്തെ അറിയിക്കുകയാണ് അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ചടങ്ങിലേക്ക് മതസമുദായിക സംഘടനകൾക്ക് ക്ഷണമുണ്ട്. എൻഎസ്എസും എസ്എൻഡിപിയും അയ്യപ്പ സം​ഗമത്തെ പിന്തുണച്ചിരുന്നു. രാഷ്ട്രീയപ്പാർട്ടികളെ ഉൾപ്പെടെ ക്ഷണിച്ചുകൊണ്ട് മുന്നോട്ടു പോകാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം.

അയ്യപ്പ സം​ഗമത്തിനെ എതിർത്ത് ബിജിപിയും കോൺ​ഗ്രസും രം​ഗത്തെത്തിയിരുന്നു.ഇക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ് കോണ്‍ഗ്രസ്. അയ്യപ്പ വിശ്വാസികളായ കോണ്‍ഗ്രസിലേയും,കേരള കോണ്‍ഗ്രസിലെയും, ആര്‍എസ്പിയിലേയും പ്രവര്‍ത്തകര്‍ സംഗമത്തെ അനുകൂലിക്കുന്നവരാണ് 

Exit mobile version