വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് തട്ടിക്കൊണ്ടുപോയത് ആഘോഷിക്കുകയോ പിന്തുണ പ്രകടിപ്പിക്കുകയോ ചെയ്തതിന് നിക്കാരഗ്വയില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തു. നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയും ഭാര്യ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയും മഡുറോയുടെ അടുത്ത സഖ്യകക്ഷികളാണ്. മഡുറോയേയും ഭാര്യ സിലിയ ഫ്ലോറസിനെയും തട്ടിക്കൊണ്ടുപോയതിനു ശേഷം യുഎസ് സെെനിക നടപടിയ പിന്തുണച്ചുവെന്നാരോപിച്ച് 60 പേരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഒമ്പത് പേരെ വിട്ടയച്ചു, ജുഡീഷ്യൽ ഉത്തരവില്ലാതെയാണ് അറസ്റ്റുകള്‍ നടത്തിയതെന്നാരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. രാജ്യത്തിന് പുറത്ത് പ്രസിദ്ധീകരിക്കുന്ന നിക്കരാഗ്വൻ പത്രമായ കോൺഫിഡൻഷ്യലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ മുറില്ലോ ഉത്തരവിട്ട “ജാഗ്രതാ നിർദ്ദേശപ്രകാരമാണ്” അറസ്റ്റുകള്‍ നടന്നത്.
വെനസ്വേലയിലെ യുഎസ് നടപടിക്ക് പിന്തുണ; നിക്കാരഗ്വയില്‍ 60 പേര്‍ അറസ്റ്റില്‍

