23 January 2026, Friday

Related news

January 18, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026
January 9, 2026

വെനസ്വേലയിലെ യുഎസ് നടപടിക്ക് പിന്തുണ; നിക്കാരഗ്വയില്‍ 60 പേര്‍ അറസ്റ്റില്‍

Janayugom Webdesk
മനാഗ്വ
January 10, 2026 10:08 pm

വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് തട്ടിക്കൊണ്ടുപോയത് ആഘോഷിക്കുകയോ പിന്തുണ പ്രകടിപ്പിക്കുകയോ ചെയ്തതിന് നിക്കാരഗ്വയില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തു. നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയും ഭാര്യ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയും മഡുറോയുടെ അടുത്ത സഖ്യകക്ഷികളാണ്. മഡുറോയേയും ഭാര്യ സിലിയ ഫ്ലോറസിനെയും തട്ടിക്കൊണ്ടുപോയതിനു ശേഷം യുഎസ് സെെനിക നടപടിയ പിന്തുണച്ചുവെന്നാരോപിച്ച് 60 പേരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഒമ്പത് പേരെ വിട്ടയച്ചു, ജുഡീഷ്യൽ ഉത്തരവില്ലാതെയാണ് അറസ്റ്റുകള്‍ നടത്തിയതെന്നാരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. രാജ്യത്തിന് പുറത്ത് പ്രസിദ്ധീകരിക്കുന്ന നിക്കരാഗ്വൻ പത്രമായ കോൺഫിഡൻഷ്യലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ മുറില്ലോ ഉത്തരവിട്ട “ജാഗ്രതാ നിർദ്ദേശപ്രകാരമാണ്” അറസ്റ്റുകള്‍ നടന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.