Site iconSite icon Janayugom Online

മനുഷ്യര്‍ക്ക് വേണ്ടി പോലും ഇത്രയും അപേക്ഷകള്‍ ലഭിക്കാറില്ല; തെരുവ് നായ വിഷയത്തില്‍ സുപ്രീം കോടതി

മനുഷ്യരുമായി ബന്ധപ്പെട്ട കേസുകളില്‍ പോലും ഇത്രയധികം അപേക്ഷകള്‍ ലഭിക്കാറില്ലെന്ന് തെരുവ് നായ വിഷയത്തില്‍ സുപ്രീം കോടതി. വിഷയത്തില്‍ ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകളാണ് ലഭിക്കുന്നതെന്നും കോടതി പറഞ്ഞു. തെരുവ് നായ വിഷയം രണ്ട് അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്. തെരുവ് നായകളുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള നിരവധി ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ നാഥ്, മേത്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. 

Exit mobile version