Site iconSite icon Janayugom Online

പിൻവാതിൽ നിയമനങ്ങൾക്കെതിരെ സുപ്രീം കോടതി

പിൻവാതിൽ നിയമങ്ങൾക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സർക്കാർ സർവീസുകളിലേക്കുള്ള പിൻവാതിൽ നിയമനം വെറുപ്പ് ഉളവാക്കുന്നതെന്ന് സുപ്രീം കോടതി. വ്യവസ്ഥകൾ പാലിച്ച് സുതാര്യമായ നിയമന നടപടികളാണ് നടത്തേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.

എല്‍ഐസിയിലെ പാർട്ട്ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 11,000 പാർട്ട്ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഹർജിയും കോടതി തള്ളി.

Eng­lish summary;Supreme Court against back­door appointments

You may also like this video;

Exit mobile version