വധശിക്ഷ തൂക്കിലേറ്റി നടപ്പാക്കുന്നത് കാടത്തമാണെന്ന വാദത്തെ അനുകൂലിച്ച് സുപ്രീം കോടതി. തൂക്കിലേറ്റി വധ ശിക്ഷ നടപ്പാക്കുന്നതിനു പകരം വേദന കുറഞ്ഞ മറ്റ് രീതികള്‍ അവലംബിക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന സൂചനയും സുപ്രീം കോടതി നല്‍കി.
തൂക്കിലേറ്റിയുള്ള വധശിക്ഷ നടപ്പാക്കുന്നത് കുറ്റവാളിക്ക് ഏറെ വേദന ഉണ്ടാക്കുന്നതാണെന്നും ഇതിനു പകരം വെടിവച്ചും വിഷം കുത്തിവച്ചും വൈദ്യുതി ഉപയോഗിച്ചും പുറമെ ഗ്യാസ് ചേംബറില്‍ വിഷവാതകം ശ്വസിപ്പിച്ചും ഉള്‍പ്പെടെ മിനിറ്റുകള്‍ക്കുള്ളില്‍ വധശിക്ഷ നടപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കോടതി വിശദീകരണം തേടി. വിദേശ രാജ്യങ്ങളില്‍ പലതിലും തൂക്കിക്കൊല ഇതിനകം നിരോധിച്ചിട്ടുണ്ട്.
English Summary : Supreme Court agrees to review validity of hanging as mode of execution
You may also like this video