Site iconSite icon Janayugom Online

സുപ്രീംകോടതിയും കൈവിട്ടു;കെജ്രിവാളിന് വീണ്ടും തിരിച്ചടി

മദ്യനയ കേസുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.കേസില്‍ സി.ബി.ഐയുടെ മറുപടി തേടിയ കോടതി വിഷയം ആഗസ്റ്റ് 23ലേക്ക് മാറ്റി.

ഇതൊരു ”വിചിത്ര സാഹചര്യം” ആണെന്നാണ് കെജ്രിവാളിന് വേണ്ടി വാദിച്ച അഭിഭാഷകന്‍ അഭിഷേക് സിംഗ്വി, ജസ്റ്റിസ് സൂര്യകാന്തിന്റയും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്റെയും ബെഞ്ചിനോട് പറഞ്ഞത്.മെയ് 10ന് കെജ്രിവാളിന് കള്ളപ്പണ കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേസ് രജിസ്റ്റര്‍ ചെയ്ത് 1 വര്‍ഷവും 10 മാസവും കഴിഞ്ഞപ്പോഴാണ് സി.ബി.ഐ കെജ്രിവാളിനെ അറസ്റ്റ് ചെയതതെന്നും ഇത് നിയപരമായി സ്വീകാര്യമല്ലെന്നും ദുരുദ്ദേശ്യപരമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.”ഞങ്ങള്‍ ഇടക്കാല ജാമ്യത്തിനായി അപേക്ഷിച്ചിരുന്നു.അദ്ദേഹം 3 ടെസ്റ്റുകളും പാസ്സാകുകയും ചെയ്തുവെന്നും സിംഗ്വി കോടതിയെ അറിയിച്ചു.എന്നാല്‍ ഇടക്കാല ആശ്വാസം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.ഇടക്കാല ജാമ്യം എന്ന് പറയരുതെന്നും ഇടക്കാല ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

Eng­lish Summary;Supreme Court also gave up; Kejri­w­al suf­fered anoth­er blow

Exit mobile version