വിമാനത്താവളങ്ങളില്‍ ചായയും ചെറുപലഹാരങ്ങളും കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി ഹര്‍ജിക്കാരന് ഈ ആവശ്യവുമായി ബന്ധപ്പെട്ട് മറ്റ് വേദികളെ സമീപിക്കാമെന്ന് വ്യക്തമാക്കി.
രാജ്യത്തെ എല്ലാ വാണിജ്യ വിമാനത്താവളങ്ങളിലും ചായയും, കാപ്പിയും, ചെറുകടികളും പതിനഞ്ച് മുതല്‍ ഇരുപത് രൂപ നിരക്കില്‍ വില്‍ക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂരില്‍ നിന്നുള്ള ഷാജി കോടങ്കണ്ടത്ത് ആണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ഹര്‍ജിക്കാരന്റെ മൗലികാവകാശവുമായി ബന്ധപ്പെട്ട ഒരു വിഷയവും ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും വിമാത്താവളങ്ങളിലെ കഫറ്റീരികളിലെ വിലനിര്‍ണയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
English summary; Supreme Court can not interfere in the price of tea; Petition rejected
You may also like this video;