Site icon Janayugom Online

ബാബറി മസ്ജിദ് തകർത്ത സംഭവം: കോടതിയലക്ഷ്യ കേസുകൾ സുപ്രീം കോടതി അവസാനിപ്പിച്ചു

ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിനും ഉദ്യോഗസ്ഥർക്കും എതിരായ കോടതിയലക്ഷ്യ കേസുകൾ സുപ്രീം കോടതി അവസാനിപ്പിച്ചു. ഹര്‍ജിക്കാരന്റെ മരണം ചൂണ്ടിക്കാട്ടിയാണ് കോടതി കേസിലെ നടപടികൾ അവസാനിപ്പിച്ചത്.

ഗുജറാത്തിലെ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട കേസുകളിലും സുപ്രീം കോടതി തീർപ്പ് കൽപിച്ചു. 2019 ലെ സുപ്രീം കോടതി വിധി അനുസരിച്ച് കോടതിയലക്ഷ്യ കേസുകൾ നിലനിൽക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അയോധ്യ കേസിലെ നടപടികൾ അവസാനിപ്പിച്ചത്. കേസിന്റെ കാലപ്പഴക്കവും കോടതി ചൂണ്ടിക്കാട്ടി.

ബാബറി മസ്ജിദ് തകർക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ട ഉദ്യോഗസ്ഥർക്കെതിരായ കോടതി അലക്ഷ്യ ഹർജിയിലെ നപടികളാണ് സുപ്രീംകോടതി അവസാനിപ്പിച്ചത്.

Eng­lish Sum­ma­ry: Supreme Court clos­es all pro­ceed­ings aris­ing from demo­li­tion of Babri mosque
You may also like this video

Exit mobile version