Site iconSite icon Janayugom Online

കോവിഡ് നഷ്ടപരിഹാരം: ഗുജറാത്തിന് സുപ്രീം കോടതിയുടെ വിമർശനം

കോവിഡ് 19 മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് “സൂക്ഷ്മപരിശോധന” കമ്മിറ്റി രൂപീകരിച്ചതിന് ഗുജറാത്ത് സർക്കാരിനെ സുപ്രീം കോടതി വിമർശിച്ചു. 30 ദിവസത്തിനകം മരണം സംഭവിച്ചുവെന്ന് കാണിക്കുന്ന ആർടിപിസിആർ പരിശോധനാ റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും മാത്രമേ നഷ്ടപരിഹാരത്തിന് ആവശ്യമുള്ളുവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇത് മറികടന്ന് സമിതി രൂപീകരിച്ചതിനാണ് വിമർശനം. 

കോവിഡ് 19 ഇരകളുടെ കുടുംബങ്ങൾക്ക് 50, 000 രൂപ നഷ്ടപരിഹാരം നൽകുന്നതിന് പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ഒക്ടോബർ നാലിനാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. എന്നാല്‍ നഷ്ടപരിഹാരത്തിനായി മരണ സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു പരിശോധന കമ്മിറ്റി രൂപീകരിക്കാൻ ഗുജറാത്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് (എൻഡിഎംഎ) നഷ്ടപരിഹാരം ശുപാർശ ചെയ്തത്. സൂക്ഷ്മപരിശോധനാ കമ്മിറ്റിയുടെ നിയമനം കോടതി നിർദ്ദേശങ്ങൾ മറികടക്കാനുള്ള ശ്രമമായി കണക്കാക്കുന്നതായി ജസ്റ്റിസുമാരായ എം ആർ ഷായും ബി വി നാഗരത്നയും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
Eng­lish sum­ma­ry; Supreme Court Crit­i­cizes Gujarat in case pf covid Compensation
you may also like this video;

Exit mobile version