Site iconSite icon Janayugom Online

നവാബ് മാലിക്കിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നവാബ് മാലിക്കിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇടപെടാൻ കഴിയാത്ത സാഹചര്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോംബെ ഹൈക്കോടതി മാലിക്കിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ ഏപ്രിൽ മൂന്നിനാണ് മാലിക് സുപ്രീം കോടതിയിൽ ഹർജി സമര്‍പ്പിച്ചത്.

ദാവൂദ് ഇബ്രാഹിമും സഹായികളും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫെബ്രുവരി 23നാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

Eng­lish summary;Supreme Court dis­miss­es bail plea of Maha­rash­tra min­is­ter Nawab Malik

You may also like this video;

Exit mobile version