ക്രിസ്ത്യന്‍ വിഭാഗത്തിനെതിരായുള്ള അക്രമങ്ങള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. നിങ്ങള്‍ ജഡ്ജിമാരെ ലക്ഷ്യം വയ്ക്കുന്നതിന് ഒരു പരിധിയുണ്ടെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ക്രിസ്ത്യന്‍ പള്ളികള്‍ക്കും പുരോഹിതര്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി മനഃപൂര്‍വം വൈകിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളിലായിരുന്നു വിമര്‍ശനം.
‘ഞങ്ങള്‍ക്ക് വിശ്രമം തരൂ’ എന്നാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ച് പറഞ്ഞത്.
‘കോവിഡ് ബാധിതനായിരുന്നതിനാലാണ് കഴിഞ്ഞ തവണ വിഷയം പരിഗണിക്കാതിരുന്നത്. എന്നാല്‍ സുപ്രീം കോടതി കേസ് വൈകിപ്പിക്കുന്നു എന്ന തരത്തിലാണ് നിങ്ങള്‍ വാര്‍ത്ത കൊടുത്തത്. നോക്കൂ എല്ലാത്തിനും ഒരു പരിധിയുണ്ട്. ആരാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത്. ഞങ്ങൾക്ക് ഒരു ഇടവേള തരൂ. ജഡ്ജിമാരിൽ ഒരാൾക്ക് കോവിഡ് ബാധിച്ചതിനാൽ വിഷയം പരിഗണിക്കാന്‍ കഴിഞ്ഞില്ല. എന്തായാലും, ഞങ്ങൾ അത് ലിസ്റ്റ് ചെയ്യും. അല്ലാത്തപക്ഷം മറ്റൊരു വാർത്തയുണ്ടാകും,‘ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
ഹർജിക്കാരന്റെ അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വസ് കേസിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
English summary;Supreme Court expressed displeasure with media reports
You may also like this video;