Site iconSite icon Janayugom Online

സുപ്രീം കോടതി ഇന്നു മുതല്‍ ‘സമ്പൂര്‍ണം’

സുപ്രീം കോടതി ജസ്റ്റിസുമാരായി രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിഞ്ജ ചെയ്യും. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാല്‍, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവര്‍ക്ക് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് സത്യവാചകം ചൊല്ലി കൊടുക്കും. ഇവര്‍ ചുമതലയേല്‍ക്കുന്നതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ ഒഴിവുകള്‍ പൂര്‍ണമായി നികത്തപ്പെടും. 

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഇതോടെ 34 ആയി. ജനുവരി 31നാണ് ജസ്റ്റിസ് ബിന്ദാലിനെയും അരവിന്ദ് കുമാറിനെയും നിയമിക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. നേരത്തെ അഞ്ചു പേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചിരുന്നു. അതേസമയം കൊളീജിയം ശുപാര്‍ശകള്‍ വൈകിക്കുന്നതിരെയുള്ള രണ്ട് ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നുണ്ട്.

Eng­lish Summary;Supreme Court ‘full’ from today

You may also like this video 

Exit mobile version