Site iconSite icon Janayugom Online

ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌സി-എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം കോടതി ശരിവച്ചു.

കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിന്റെ പരാതിയിലാണ് ഷാജനെതിരെ പൊലീസ് കേസെടുത്തിരുന്നത്. ഹൈകോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ശ്രീനിജിനെ അധിക്ഷേപിച്ച് മേയ് 25ന് മറുനാടൻ മലയാളി ചാനലിൽ വന്ന വാർത്ത പിന്നീട് വിവിധ മാധ്യമങ്ങളിലുടെ ഷാജൻ സ്‌കറിയ വ്യാപകമായി പ്രചാരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ജൂൺ എട്ടിനാണ് എം എൽ. എ എളമക്കര പൊലീസിൽ പരാതിപ്പെട്ടത്. കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഷാജൻ ഒളിവിൽപ്പോകുകയായിരുന്നു.

Eng­lish Sum­ma­ry: Supreme Court Grant Pro­tec­tion From Arrest To ‘Marunadan Malay­ali’ Edi­tor Sha­jan Skariah
You may also like this video

Exit mobile version