കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി.മാലിക് വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന മാലികിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം ജസ്റ്റിസ്മാരായ ബേല എം ത്രിവേദി,സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബഞ്ച് അംഗീകരിക്കുയായിരുന്നു.ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണല്‍ സൊളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു ജാമ്യം അനുവദിച്ചതിനെതിരെ വാദം ഉന്നയിച്ചിട്ടില്ല.ഇടക്കാല ജാമ്യം ആവശ്യമെങ്കില്‍ സ്ഥിരമാക്കാമെന്നും അദ്ദേഹം പറഞ്ഞു.പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമും കൂട്ടാളികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് 2022 ഫെബ്രുവരിയില്‍ മാലികിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്.താന്‍ വൃക്ക രോഗങ്ങളാലും മറ്റ് രോഗങ്ങളാലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു.
English Summary;Supreme Court granted bail to Nawab Malik in money laundering case
You may also like this video