കൊൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചിയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചുകൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സുപ്രീം കോടതി കൊളീജിയം നേരത്തെ ഇദ്ദേഹത്തെ ശുപാർശ ചെയ്തിരുന്നു.
34 ജഡ്ജിമാരുള്ള സുപ്രീം കോടതിയിലെ രണ്ട് ഒഴിവുകളിൽ ഒന്ന് നികത്തിക്കൊണ്ടാണ് ജസ്റ്റിസ് ബാഗ്ചിയുടെ നിയമനം. മലയാളി ജഡ്‌ജി കെ വി വിശ്വനാഥൻ 2031 മേയിൽ വിരമിക്കുന്നതോടെ ചീഫ് ജസ്റ്റിസ് ആകുന്നത് ജോയ്‌മല്യ ബാഗ്ചി ആയിരിക്കും.
ജോയ്‌മല്യ ബാഗ്ചി സുപ്രീം കോടതി ജഡ്ജി

