കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെയെ സുപ്രീം കോടതിയിലെ പുതിയ ജഡ്ജിയായി കൊളീജിയം ശുപാര്‍ശ ചെയ്തു.
ശുപാര്‍ശ അംഗീകരിക്കുന്നതോടെ നിലവില്‍ സുപ്രീം കോടതി ജഡ്ജി സ്ഥാനത്ത് ദളിത് വിഭാഗത്തില്‍ നിന്നുള്ള മൂന്നാമത്തെ അംഗമാകും ജസ്റ്റിസ് വരാലെ. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് സി ടി രവികുമാര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ജസ്റ്റിസ് ഗവായ് ആകും മേയ് മുതല്‍ 2025 നവംബര്‍ വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുക.
61 കാരനായ ജസ്റ്റിസ് വരേല മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹെബ് അംബേദ്കര്‍ മറാത്ത്‌വാഡ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. ബോംബെ ഹൈക്കോടതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 ഒക്ടോബറിലാണ് കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുത്തത്. കഴിഞ്ഞ മാസം വിരമിച്ച എസ് കെ കൗളിന് പകരമാണ് ഇദ്ദേഹത്തെ നിയമിക്കുക. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം പരമാവധിയായ 34ലെത്തും.
English Summary;Supreme Court Judge Prasanna B Varale
You may also like this video