Site iconSite icon Janayugom Online

സുപ്രീംകോടതി ജ‍ഡ്ജിമാര്‍ സ്വത്ത് വെളിപ്പെടുത്തണം

സുപ്രീംകോടതി ജ‍ഡ്ജിമാര്‍ സ്വത്ത് വെളിപ്പെടുത്തണം. സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി. ഫുള്‍കോര്‍ട്ട് യോഗത്തില്‍ ആണ് തീരുമാനം സ്വീകരിച്ചത്. ഡല്‍ഹി ഹൈക്കോടതി ജ‍ഡ്ജി ആയിരുന്ന യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് നിര്‍ണ്ണായക തീരുമാനം സുപ്രീംകോടതി സ്വീകരിച്ചത് സുപ്രീംകോടതിയിലെ 33 സിറ്റിംഗ് ജഡ്ജിമാരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താനാണ് തീരുമാനം ആയത്. 

പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാകുന്നതിന് വേണ്ടി കൂടിയാണിത്. ഈ മാസം ഒന്നിന് ചേർന്ന ഫുൾ കോർട്ട് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്.ഭാവിയിലും ഈ നടപടി തുടരും. ജുഡീഷ്യൽ സംവിധാനങ്ങളുടെ സുതാര്യത വർദ്ധിപ്പിക്കുന്നതിന് കൂടിയാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.

ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയതിന് പിന്നാലെ ജുഡീഷ്യറിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ജുഡീഷ്യറിയുടെ വിശ്വാസ്യത്തെ പോലും ചോദ്യം ചെയുന്ന സാഹചര്യം ഉണ്ടായി. നിലവിലെ തീരുമാന പ്രകാരം ജഡ്ജിമാർക്ക് അവരുടെ സ്വത്ത് വിവരങ്ങളുടെ കൃത്യമായ കണക്ക് ബോധിപ്പിക്കണം.ഡാറ്റ സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Exit mobile version