പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പ്രായം മാത്രം പരിഗണിച്ച് പ്രതിക്ക് വധശിക്ഷ വിധിക്കാനാകില്ലെന്ന് സുപ്രീംകോടതി. അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, സഞ്ജീവ് ഖന്ന, ബി ആർ ഗവായി എന്നിവരാണ് കേസില്‍ വാദം കേട്ടത്.
കർണാടക സ്വദേശി ഇരപ്പ സിദ്ധപ്പയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2010ലാണ് കർണാടകയിൽ നിന്നും അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് ശേഷം മൃതദേഹം കർണാടകയിലെ ബെന്നിഹല്ല നദിയിൽ ചാക്കിലാക്കി ഉപേക്ഷിച്ചത്. ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത സുപ്രീംകോടതി 30 വർഷത്തിന് ശേഷം മാത്രമേ പ്രതിക്ക് ശിക്ഷാ ഇളവിനായി അപേക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്നും വിധിച്ചു.
English Summary : Supreme court on giving death penalty for rape deaths considering victims age
You may also like this video :