Site icon Janayugom Online

ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാനാവില്ല: സുപ്രീംകോടതി

ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടന കോടതികള്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലെ പൂജാക്രമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം.

അതേസമയം, വിവേചനവും ദര്‍ശനം തടസ്സപ്പെടുത്തലും തുടങ്ങി ഭരണപരമായ പ്രശ്നങ്ങളുണ്ടെങ്കില്‍ ഇടപെടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ പൂജക്രമങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ നിലപാട് വ്യക്തമാക്കിയത്.

ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ ഭരണഘടന കോടതിയല്ല തീരുമാനിക്കേണ്ടത്. ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടന കോടതിക്ക് ഇടപെടാനാവില്ല. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ അതാത് കേന്ദ്രങ്ങള്‍ തീരുമാനമെടുക്കണം. ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഹര്‍ജിക്കാരന് ഉന്നയിക്കാമെന്നും കോടതി പരാമര്‍ശിച്ചു. ഭരണപരമായ കാര്യങ്ങളില്‍ വീഴ്ച ഉണ്ടാകുന്നുണ്ടെങ്കില്‍ അതില്‍ ഇടപെടാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. തിരുപ്പതി ക്ഷേത്രത്തിലെ പൂജാക്രമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഹര്‍ജി പരിഗണിക്കവേ ഇക്കാര്യത്തില്‍ കൃത്യമായ നിലപാടാണ് സ്വീകരിച്ചത്.

ക്ഷേത്രത്തില്‍ എങ്ങനെ പൂജ നടത്തണം, എങ്ങനെ തേങ്ങ ഉടയ്ക്കണം മറ്റു വഴിപാടുകള്‍ എങ്ങനെയൊക്കെ നടത്തണം എന്നതിനെക്കുറിച്ച്‌ തീരുമാനിക്കേണ്ടത് ഭരണഘടന കോടതിയല്ല തീരുമാനിക്കേണ്ടത്. ക്ഷേത്രങ്ങളിലെ ആചാരനുഷ്ഠാനങ്ങളില്‍ ഭരണഘടന കോടതിക്ക് ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ദര്‍ശനം വിലക്കുന്നത് പോലുള്ള വിവേചനങ്ങളിലും അവകാശ ലംഘനങ്ങളിലും കോടതിക്ക് ഇടപെടാം. ഹര്‍ജിക്കാരന് ഇത്തരം പരാതികളുണ്ടെങ്കില്‍ പരിശോധിച്ച്‌ ആവശ്യമായ നപടികള്‍ സ്വീകരിക്കാന്‍ ക്ഷേത്രം അധികൃതരോട് നിര്‍ദേശിച്ചു.കൂടാതെ, ഹര്‍ജിക്കാരന്‍റെ പരാതിക്ക് ക്ഷേത്ര ഭരണസമിതിയോട് എട്ടാഴ്ചക്കകം മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry : supreme court on tem­ple customs

You may also like this video :

Exit mobile version