Site iconSite icon Janayugom Online

മുഴുന്‍ വിവി പാറ്റുകളും എണ്ണണ്ട: ഹര്‍ജി തള്ളി സുപ്രീം കോടതി

മുഴുവന്‍ വിവി പാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതിതള്ളി. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്നും വിവിപാറ്റുകള്‍ മുഴുവൻ എണ്ണണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. മൈക്രോ കണ്‍ട്രാളര്‍ പരിശോധിക്കണമെന്ന ആവശ്യം വോട്ടെണ്ണലിന് ശേഷം ഹര്‍ജിക്കാര്‍ക്ക് ഉന്നയിക്കാം. ഇതിന്റെ ചെലവ് സ്ഥാനാര്‍ത്ഥികള്‍ തന്നെ വഹിക്കണമെന്നും സുപ്രീം കോടതി വിധിയില്‍ പറഞ്ഞു. 

ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. 

തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് നിര്‍ദേശങ്ങളും സുപ്രീം കോടതി നല്‍കി. സിംബല്‍ ലോഡിങ് യൂണിറ്റ് സീല്‍ ചെയ്യണം, യൂണിറ്റുകള്‍ 45 ദിവസം സൂക്ഷിക്കണം എന്നിവയാണ് പ്രധാനപ്പെട്ട രണ്ട് നിര്‍ദേശങ്ങള്‍. ഇതിന് പുറമേ വോട്ടിങ് മെഷീനിലെ മെമ്മറി ഫലപ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് പരിശോധിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. 

Eng­lish Sum­ma­ry: All VV Pats are not count­ed: Supreme Court reject­ed the petition

You may also like this video

Exit mobile version