Site iconSite icon Janayugom Online

മഥുര ഈദ്ഗാഹ് പള്ളി പൊളിച്ച് കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള പള്ളിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടത്താൻ നിർദേശിക്കണമെന്നും പള്ളി പൊളിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പൊതുതാത്പര്യ ഹർജി തള്ളിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് മഹേക് മഹേശ്വരി സുപ്രീം കോടതിയെ സമീപിച്ചത്.

ഇസ്ലാമിൽ പള്ളി അനിവാര്യമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് ഹർജി നൽകിയിരുന്നത്. ഇതേ വിഷയത്തിൽ മറ്റൊരു ഹർജി കോടതികളുടെ പരിഗണനയിലുണ്ടെന്നും അതിനാൽ പൊതുതാത്പര്യ ഹർജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Eng­lish Sum­ma­ry: Supreme Court Rejects PIL Seek­ing Archae­o­log­i­cal Sur­vey of Math­u­ra’s Shahi Idgah Mosque

You may also like this video

Exit mobile version