Site iconSite icon Janayugom Online

ഗേറ്റ് പരീക്ഷ മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി

supreme courtsupreme court

ഈ വർഷത്തെ ഗേറ്റ് പരീക്ഷ മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റണമെന്ന ആവശ്യമാണ് സുപ്രീം കോടതി നിരാകരിച്ചത്. പരീക്ഷ വൈകുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടും അനിശ്ചിതാവസ്ഥയും ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. 

എൻജീനിയറിങ് പ്രവേശനത്തിനുള്ള പ്രാഥമിക പരീക്ഷയാണ് ഗേറ്റ്. ഈ മാസം അഞ്ച്, ആറ്, 12, 13 തീയതികളിലാണ് പരീക്ഷ. കോവിഡ് മൂന്നാം തരംഗം രാജ്യത്ത് തീവ്രമായി തുടരുകയാണെന്നും ഏപ്രിൽ വരെ ഇത് നിലനിൽക്കാനാണ് സാധ്യതയെന്നും 11 പരീക്ഷാര്‍ത്ഥികളുടെ ഹര്‍ജിയിൽ പറയുന്നു.

പരീക്ഷയെന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഹര്‍ജിക്കാരെ അറിയിച്ചു. ഇതിൽ കോടതി ഇടപ്പെട്ടാൽ വിദ്യാർത്ഥികൾക്കിടയിൽ അനിശ്ചിതാവസ്ഥയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ഗേറ്റ് പരീക്ഷ എഴുതുന്നത്. ഇതിൽ 20,000 പേർ മാത്രമാണ് പരീക്ഷ മാറ്റുന്നതിനായുള്ള ഓൺലൈൻ പരാതിയിൽ ഒപ്പുവച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ENGLISH SUMMARY:Supreme Court rules GATE exam can­not be postponed
You may also like this video

Exit mobile version