Site icon Janayugom Online

ഗ്രാമീണ വികസന ബാങ്കുകൾക്ക് നികുതി ഇളവിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾ 2008 മുതലുള്ള നികുതിയടക്കണമെന്ന ആദായനികുതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവ്. 2006 ലെ ഫിനാൻസ് ആക്ട് പ്രകാരം സഹകരണ ബാങ്കുകൾ നികുതിയിളവിന് അർഹതയുണ്ടായിരുന്നില്ല. 

നികുതി ഇളവ് ആവശ്യപ്പെട്ട് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമീണ വികസന ബാങ്കാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിലെ 74 ബാങ്കുകൾക്കാണ് സുപ്രീംകോടതി വിധി ആശ്വാസകരമാകുന്നത്.

Eng­lish Summary:Supreme Court says rur­al devel­op­ment banks are eli­gi­ble for tax exemption
You may also like this video

Exit mobile version