Site iconSite icon Janayugom Online

ജഹാംഗീർപുരിയിലെ ഒഴിപ്പിക്കല്‍ നടപടിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

ഡൽഹിയിലെ ജഹാംഗീർപുരിയിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്ന നടപടി നിർത്തിവയ്ക്കാൻ സുപ്രീം കോടതി നിർദേശം. രാവിലെ സുരക്ഷാ സന്നാഹങ്ങളുമായി മുനിസിപ്പൽ അധികൃതർ പൊളിച്ചുനീക്കൽ തുടങ്ങിയതിനു പിന്നാലെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ സ്റ്റേ ഉത്തരവിട്ടത്.

രാവിലെ കോടതി ചേർന്നയുടൻ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദവെ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. അടിയന്തര ഇടപെടൽ വേണമെന്നും കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങിയതായും ദവെ അറിയിച്ചു.

അനധികൃതവും ഭരണഘടനാ വിരുദ്ധവുമായ ഉത്തരവാണ് മുനിസിപ്പൽ കോർപ്പറേഷൻ പുറത്തിറക്കിയിട്ടുള്ളത്. ഒരു നോട്ടീസ് പോലും നൽകാതെയാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. ഉച്ചയ്ക്കു രണ്ടിനു തുടങ്ങാൻ നിശ്ചയിച്ചിരുന്ന പൊളിക്കൽ രാവിലെ ഒൻപതിനു തന്നെ തുടങ്ങി.

കേസിൽ നാളെ വിശദവാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തി ദിനത്തിൽ തുടങ്ങിയ സംഘര്‍ഷമാണ് ഒഴിപ്പിക്കല്‍ നടപടിയിലേക്കെത്തിയത്.

Eng­lish sum­ma­ry; Supreme Court stays evic­tion pro­ceed­ings in Jahangirpuri

You may also like this video;

Exit mobile version