Site iconSite icon Janayugom Online

എഡിറ്റേഴ്സ് ഗില്‍ഡ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് വസ്തുതാന്വേഷണ പഠനം നടത്തിയ എഡിറ്റേഴ്സ് ഗില്‍ഡ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. കേസിലെ തുടര്‍നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. കേസില്‍ രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്‍കാന്‍ മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിന് ശേഷമായിരിക്കും ഈ കേസ് നിലനില്‍ക്കുമോ ഇല്ലയോ എന്നും ഡല്‍ഹി കോടതിയിലേക്ക് മാറ്റുന്നതിനെ കുറിച്ചുമൊക്കെ തീരുമാനമെടുക്കുന്നത്.

മണിപ്പൂര്‍ പൊലീസാണ് എഡിറ്റേഴ്സ് ഗില്‍ഡിന് വേണ്ടി വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ അടക്കമുള്ള കുറ്റകൃത്യങ്ങളായിരുന്നു മാധ്യമപ്രവര്‍ത്തരുടെ മേലില്‍ ചുമത്തിയിരുന്നത്. സൈന്യത്തിന്റെ ആവശ്യപ്രകാരമാണ് എഡിറ്റേഴ്സ് ഗില്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.മണിപ്പൂര്‍ കലാപത്തില്‍ മാധ്യമങ്ങളുടെ പങ്കിനെ കുറിച്ചായിരുന്നു പ്രധാനമായും എഡിറ്റേഴ്സ് ഗില്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്

മണിപ്പുര്‍ കലാപത്തോടുള്ള മാധ്യമങ്ങളുടെ സമീപനത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ എഡിറ്റേഴ്സ് ഗില്‍ഡ് വസ്തുതാന്വേഷണ സംഘാംഗങ്ങള്‍ക്ക് എതിരെയും പ്രസിഡന്റ് സീമാ മുസ്തഫയ്ക്കെതിരെയുമാണ് പൊലീസ് കേസെുത്തിരുന്നത്. എഡിറ്റേഴ്സ് ഗിൽഡിന്റെ വസ്തുതാന്വേഷണ സംഘം, പ്രത്യേക വിഭാഗത്തോട് മാത്രം സംസാരിച്ചു റിപ്പോർട്ട് തയാറാക്കുകയാണെന്ന യൂട്യൂബറിന്റെ പരാതിയിലായിരുന്നു പൊലീസ് എഫ്ഐആറിട്ടത്.

Eng­lish Sum­ma­ry: Supreme Court stopped the arrest of Edi­tors Guild journalists
You may also like this video

Exit mobile version