Site iconSite icon Janayugom Online

തെരുവ് നായ പ്രശ്നത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനാല്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് സമന്‍സ് അയച്ച് സുപ്രീംകോടതി

തെരുവ് നായ പ്രശ്നത്തില്‍ സത്യവാങ് മൂലം സമര്‍പ്പിക്കാത്തതിനാല്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് സമന്‍സ് അയച്ച് സുപ്രീംകോടതി. എല്ലാ ചീഫ് സെക്രട്ടറിമാരും നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ തവണ ഈ കേസ് പരിഗണിക്കുമ്പോൾ സുപ്രീം കോടതി ചീഫ് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ചിരുന്നു. 

ഡല്‍ഹിയിലെ തെരുവുനായ പ്രശ്നത്തിൽ നായകളെ പിടികൂടി കൂട്ടിലടക്കണമെന്ന നിർദേശം നേരത്തെ തന്നെ കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.എന്നാൽ രാജ്യ വ്യാപകമായി തെരുവ് നായ പ്രശ്‌നമുണ്ടെന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് സുപ്രീം കോടതി ഈ വിഷയത്തിൽ നേരിട്ട് ഇടപെടുന്നത്. ഇതിൽ ഒരു ദേശീയ നയം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ചീഫ് സെക്രട്ടറിമാർക്കും നേരത്തെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.നോട്ടീസിന് മറുപടി നൽകാത്തതിൽ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

Exit mobile version