തീർപ്പുകൽപ്പിക്കാത്ത കേസുകളിൽ വിധി പ്രസ്താവിക്കാൻ എല്ലാ ഹൈക്കോടതികളും എടുക്കുന്ന സമയം പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. പട്ടികവർഗ (എസ‌്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവയിലെ നാല് ജീവപര്യന്തം തടവുകാർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ‌്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കുകയായിരുന്നു. രണ്ടു മൂന്നു വർഷങ്ങൾക്ക് മുമ്പ് കേസുകൾ വിധിക്കായി മാറ്റിവച്ചിട്ടും ഝാർഖണ്ഡ് ഹൈക്കോടതി തങ്ങളുടെ ക്രിമിനൽ അപ്പീലുകളിൽ വിധി പ്രസ്താവിച്ചിട്ടില്ലെന്ന് അവർ പരാതിപ്പെട്ടിരുന്നു. സെപ്റ്റംബറിൽ നടന്ന ഒരു വാദം കേൾക്കലിൽ, ഹൈക്കോടതി ജഡ്ജിമാരുടെ പ്രകടനം അടിയന്തരമായി വിലയിരുത്തേണ്ടതിന്റെ ആവശ്യകത ബെഞ്ച് ഊന്നിപ്പറഞ്ഞിരുന്നു.
ബുധനാഴ്ച ഇന്ത്യയുടെ നിയുക്ത ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് സൂര്യകാന്ത്, ജുഡീഷ്യൽ പ്രവർത്തനത്തിലെ പരിഷ്കാരങ്ങളും സുതാര്യതയും വ്യവഹാരികളിൽ മാത്രം ഒതുങ്ങരുതെന്നും, അത് പൊതുജനങ്ങളുടെ ന്യായമായ പ്രതീക്ഷകൾ നിറവേറ്റണമെന്നും സൂചിപ്പിച്ചു.
വിധി പ്രസ്താവനയ്ക്കെടുക്കുന്ന സമയം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി

